Connect with us

Wayanad

കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നതായി ആരോപണം

Published

|

Last Updated

കാളികാവ്: ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ ഉലക്കേന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കുടിവെള്ള പദ്ധതിയില്‍ ക്രമക്കേടും അഴിമതിയും നടന്നതായി ആരോപണം.
പൂഴിക്കുന്നുമ്മല്‍ കുടിവെള്ള പദ്ധതി എന്ന പേരില്‍ നിര്‍മ്മാണം തുടങ്ങുന്ന പദ്ധതിക്ക് വെള്ളം എത്തിക്കാന്‍ കിണര്‍ നിര്‍മ്മിച്ചിട്ടില്ല. ഉപയോഗശൂന്യമായ കുഴല്‍ കിണറില്‍ മോട്ടോര്‍ ഇറക്കി വെള്ളം ശേഖരിക്കാനുള്ള ശ്രമം ഒരു വിഭാഗം നാട്ടുകാര്‍ തടഞ്ഞു. 30 ലക്ഷം രൂപ ചിലവില്‍ ഹാഡ പദ്ധതിപ്രകാരം 122 കടുംബങ്ങളുടെ പേരില്‍ സ്ഥാപിക്കുന്ന പൂഴിക്കുന്നുമ്മല്‍ കുടിവെള്ള പദ്ധതിയില്‍ സ്വജന പക്ഷപാതവും നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നു.
കുടിവെള്ള പ്രശ്‌നം നേരിടുന്ന ചിലവീടുകള്‍ക്ക് കണക്ഷന്‍ പൈപ്പ് സ്ഥിപിച്ചിട്ടില്ലെന്നും പരാതിയുണ്ട്. 122 കുടുംബങ്ങള്‍ക്ക് വെള്ളം ശേഖരിക്കാന്‍ ടാങ്ക് സ്ഥാപിക്കാന്‍ നിര്‍മ്മിച്ച സ്റ്റാന്റ് തുരുംമ്പെടുത്തതാണെന്നും വെള്ള ടാങ്ക് താങ്ങി നിര്‍ത്താന്‍ പര്യാപ്തമല്ലെന്നും ആരോപണമുണ്ട്. ജലവിതരണ പൈപ്പുകള്‍ വ്യാസം കുറവുള്ളതും നിലവാരം കുറഞ്ഞതുമാണെന്നും ഇത്രയും കുടംബങ്ങള്‍ വെള്ളം എത്തിക്കാന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
ജലനിധി പദ്ധതിയില്‍ നിന്ന് പ്രദേശത്തെ മാററി നിര്‍ത്തി. അതേസമയം ഏറെക്കാലമായി വികസനം എത്തിക്കാത്ത പ്രദേശത്തേക്ക് വികസനം കൊണ്ട് വന്നതിനെതിരെ രാഷ്ട്രീയമായ ആരോപണങ്ങളാണ് ഇതിന് പിന്നിലെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കരുവാടന്‍ അബ്ദുല്‍ ഹമീദ് പറഞ്ഞു.
ജനങ്ങള്‍ക്ക് ഉപകാരപ്രധമായ രീതിയില്‍ ആവശ്യമായ വെള്ളം ലഭിക്കുന്നതിന് വേണ്ടിയാകണം കുടിവെള്ള പദ്ധതി സ്ഥാപിക്കേണ്ടതെന്നും അഴിമതി നടത്തി പദ്ധതി അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്നും സി പി എം ലോക്കല്‍ കമ്മററി അംഗം പറച്ചിക്കോടന്‍ ഉമ്മര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest