പൂര്‍വ എക്‌സ്പ്രസ് പാളം തെറ്റി

Posted on: December 15, 2014 2:30 am | Last updated: December 14, 2014 at 10:31 pm

കൊല്‍ക്കത്ത: ഹൗറ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിയ ഉടനെ ലിലൗഹക്കടുത്ത് പൂര്‍വ എക്‌സ്പ്രസ് പാളം തെറ്റി. യാത്രക്കാര്‍ക്ക് പരുക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഹൗറയില്‍ നിന്ന് 8.15 നു ഡല്‍ഹിക്ക് പുറപ്പെട്ട പൂര്‍വ എക്‌സ്പ്രസ് 8.25 നു പാളം തെറ്റുകയായിരുന്നു. അപകട സമയത്ത് കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്. അപകട കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.