മകന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മെഹ്ദിയുടെ പിതാവ്

Posted on: December 13, 2014 11:18 pm | Last updated: December 13, 2014 at 11:44 pm

mehdiകൊല്‍ക്കത്ത: മകന്റെ ഇന്റര്‍നെറ്റ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മെഹ്ദി മസ്‌റൂര്‍ ബിശ്വാസിന്റെ പിതാവ്. മകന് ഇസിലുമായി യാതൊരു ബന്ധവുമില്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് മകന്‍ പറഞ്ഞിട്ടുണ്ട്. മെഹ്ദിയുടെ അറസ്റ്റിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കുടംബവുമായി പോലീസ് ബന്ധപ്പെട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ ബെംഗളൂരുവിലേക്ക് പോകുകയാണെന്ന് യാത്രാ മധ്യേ പിതാവ് പറഞ്ഞു. പുലര്‍ച്ചെ മുതല്‍ ഓഫീസ് കാര്യങ്ങളില്‍ മുഴുകുകയും രാത്രി വരെ ജോലി ചെയ്യുകയും ചെയ്യുന്ന മകന്‍ എങ്ങനെയാണ് ഇത്തരമൊരു കേസില്‍ അകപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം ചാനലിനോട് പറഞ്ഞു.