ദിനേശ്വര്‍ ശര്‍മ പുതിയ ഐ ബി മേധാവി

Posted on: December 13, 2014 10:10 pm | Last updated: December 13, 2014 at 10:10 pm

Intelligence_Bureau_Investigationന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോയുടെ പുതിയ മേധാവിയായി ദിനേശ്വര്‍ ശര്‍മയെ നിയമിച്ചു. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടറാണ് ദിനേശ്വര്‍ ശര്‍മ. 1979 ബാച്ചിലെ കേരളാ കേഡര്‍ ഐ പി എസ് ഓഫീസറാണ് ദിനേശ്വര്‍ ശര്‍മ.

നിലവിലെ മേധാവി സെയ്ദ് ആസിഫ് ഇബ്രാഹീം ഡിസംബര്‍ 31 ന് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ശര്‍മയുടെ നിയമനം. കഴിഞ്ഞ 23 വര്‍ഷമായി ദിനേശ്വര്‍ ശര്‍മ ഇന്റലിജന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.