ദാവൂദ് ഇബ്രാഹീമിനെ വധിക്കാനുള്ള ശ്രമം ഇന്ത്യ അവസാന നിമിഷം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Posted on: December 13, 2014 5:41 pm | Last updated: December 13, 2014 at 11:52 pm

davood ibrahimന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ വധിക്കാനുള്ള അവസരം ഇന്ത്യ അവസാന നിമിഷം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ദേശീയ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2013ലാണ് ദാവൂദിനെ വധിക്കാനുള്ള ശ്രമം നടന്നത്. സൂപ്പര്‍ ബോയ്‌സ് എന്ന പേരില്‍ രൂപീകരിച്ച ഒന്‍പതംഗ കമാന്‍ഡോ സംഘം ഇതിനായി കറാച്ചിയിലെത്തിയിരുന്നു.

ദിവസവും ദാവൂദ് കാറില്‍ വീട്ടിലേക്ക് പോവാറുള്ളത് ക്ലിപ്ടണ്‍ റോഡിലൂടെയാണെന്ന് കമാന്‍ഡോ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 13ന് ഒന്‍പത് കമാന്‍ഡോകളും റോഡിന്റെ ഇരുവശങ്ങളിലുമായി കൃത്യ സ്ഥാനങ്ങളില്‍ ഒളിച്ചിരുന്നു. എന്നാല്‍ സൈനിക നീക്കം നടത്തുന്നതിനു ഏതാനും മിനിറ്റുകള്‍ക്കു മുമ്പ് കമാന്‍ഡോകള്‍ക്ക് ഒരു ഫോണ്‍ സന്ദേശം ലഭിച്ചതായും തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ALSO READ  ദാവൂദ് ഇബ്രാഹീം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാൻ; വിലാസം പുറത്തുവിട്ടു