Connect with us

National

മുസ്‌ലിമിനെ മതം മാറ്റാന്‍ അഞ്ച് ലക്ഷം, ക്രിസ്ത്യന് രണ്ട് ലക്ഷം

Published

|

Last Updated

അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ ഈ മാസം 25 ന് നടത്തുമെന്നറിയിച്ച കൂട്ടമതപരിവര്‍ത്തന ചടങ്ങിന് ഹിന്ദുത്വ സംഘടനകള്‍ പണപ്പിരിവ് തുടങ്ങി. പരിപാടിയുടെ ലഘുലേഖകളും ക്ഷണക്കത്തുകളും അച്ചടിച്ചിട്ടുണ്ട്. മതപരിവര്‍ത്തന ചടങ്ങിന് വലിയ തുക ചെലവാകുമെന്ന് കാണിച്ചാണ് ധര്‍മ ജാഗരണ സമിതിയുടെ നേതൃത്വത്തില്‍ പണപ്പിരിവ് ആരംഭിച്ചിരിക്കുന്നത്. ഒരു മുസ്‌ലിമിനെ മതപരിവര്‍ത്തനം നടത്താന്‍ അഞ്ച് ലക്ഷവും ക്രിസ്ത്യന്‍ വിഭാഗത്തെ പരിവര്‍ത്തനം നടത്താന്‍ രണ്ട് ലക്ഷവും ചെലവാകുമെന്ന് പിരിവ് ആവശ്യപ്പെട്ടുള്ള കത്തില്‍ സംഘടനാ നേതാവ് രാജേശ്വര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു സമുദായത്തില്‍ നിന്ന് തന്നെ ഇതിന് പണം കിട്ടുന്നുണ്ട്. പണപ്പിരിവിനായി കൂടുതല്‍ വളണ്ടിയര്‍മാരെ വിന്യസിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 20 ജില്ലകളില്‍ നിന്നായി 2000 മുസ്‌ലിംകളുള്‍പ്പെടെ 40,000 പേരെ ഇതിനകം മതപരിവര്‍ത്തനം നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു. ഒരു ലക്ഷത്തോളം പേരെ മതപരിവര്‍ത്തനം നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനിടെ, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ ആഗ്രാ സ്വദേശിയായ കിഷോര്‍ വാത്മീകിക്കെതിരെ പ്രാദേശിക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

Latest