ന്യൂഡല്‍ഹി; റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷ ഓണ്‍ലൈനാക്കുന്നു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇത് സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. സമയബന്ധിതമായി ഓണ്‍ലൈന്‍ നടപ്പാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലുള്ള എഴുത്തുപരീക്ഷാ സംവിധാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും ഓഫീസര്‍മാര്‍ക്ക് പോലും വിശ്വാസമില്ലാത്ത സാഹചര്യത്തിലാണ് അതു മാറ്റുന്നതെന്നു മന്ത്രി അറിയിച്ചു.