Connect with us

Wayanad

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിനായി നോമിനേഷന്‍: യു ഡി എഫ് തീരുമാനം കോണ്‍ഗ്രസ് അംഗം അട്ടിമറിച്ചെന്ന്

Published

|

Last Updated

പനമരം: പനമരം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ സ്ഥാനം ധാരണ തെററിച്ച് കോണ്‍ഗ്രസ് കൈക്കലക്കി.ഭരണ കക്ഷിയായ യു.ഡി.എഫിലെ കോണ്‍ഗ്രസ്സ് അംഗമാണ് ലീഗിന് ലഭിക്കേണ്ടിയിരുന്നു വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തിന് ധാരണക്ക് വിരുദ്ധമായി നോമിനേഷന്‍ നല്‍കി. .ജില്ലാ യുഡിഎഫ് ധാരണപ്രകാരം ആദ്യത്തെ രണ്ട് വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിനും പിന്നീടുള്ള രണ്ട് വര്‍ഷം ലീഗും ഭരിച്ചു.ഈ സമയം പൊതുമരാമത്ത് വികസന സ്റ്റാന്റിംഗ് കമ്മററി സിഎംപിയിലെ ടി മോഹനന്‍ ആണ് കൈകാര്യം ചെയ്തത്.ലീഗ് പ്രസിഡന്റിന്റെ കാലവധി പൂര്‍ത്തിയായതോടെ ഒരു വര്‍ഷം സി എം പിക്കാണ് ലഭിച്ചത് .ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് യു ഡി എഫ് എടുത്ത തീരുമാനപ്രകാരം പുതിയ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാനായി ലീഗിന നല്‍കാന്‍ ധാരണയായിരുന്നു.നിലവിലെ വൈസ്പ്രസിഡന്റ് ഗീതാരാധകൃഷ്ണന്‍ തുടരാനും തീരുമാനമായി.
ഇപ്പോഴത്തെ സ്റ്റാന്റിംഗ്കമ്മററിയില്‍ പ്രതിപക്ഷമടക്കം ആറു പേരാണ് ഉള്ളത്. ഇതില്‍ ലീഗിലെ വെള്ളന്‍,കണക്കശേരി മുഹമ്മദ് എന്നിവരും, സിഎംപിയിലെ ടി മോഹനനും ,വത്സയും കോണ്‍ഗ്രസിലെ ഷിബു, പ്രതിപക്ഷത്തിലെ പുഷ്പ എന്നിവരാണ് മെമ്പര്‍മാര്‍. രണ്ട് ദിവസംമുമ്പ് പനമരം ലിഗ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലെടുത്ത തീരുമാനമാണ് കോണ്‍ഗ്രസ് അംഗം അട്ടിമറിച്ചത്.
യു ഡി എഫില്‍ ധാരണയായതിനാല്‍ ലീഗിന്റെ സ്ഥാനാര്‍ഥി നേരത്തെ നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതിനിടയില്‍ കോണ്‍ഗ്രസിലെ ജെയിംസ് അമ്മാനി നോമിനേഷന്‍ കൊടുക്കുകയും അത് വരണാധികാരി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് തീരുമാനപ്രകാരം ലീഗിലെ മുഹമ്മദിനെ ഐകകണ്ഠമായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോമിനേഷന്‍ പത്രം വാങ്ങാതിരുന്നതെന്ന് ബന്ധപ്പെട്ട യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ചില യുഡിഎഫ് മെമ്പര്‍മാരുടെ രഹസ്യധാരണപ്രകാരമാണ് ഷിബുവിനെക്കൊണ്ട് നോമിനേഷന്‍ പത്രം വാങ്ങി മത്സരത്തിനിറക്കിയതെന്ന് ആരോപണമുണ്ട്.
ജെയിംസ് അമ്മാനി (ഷിബു) നോമിനേഷന്‍ നല്‍കിയത് അറിയാതെ ബാക്കിയുള്ള മെമ്പര്‍മാര്‍ ലീഗിലെ കണക്കശ്ശേരി മുഹമ്മദിനെ ചെയര്‍മാന്‍ സ്ഥാനത്തെക്ക് നിര്‍ദ്ദേശിക്കാന്‍ തുനിയുമ്പോഴാണ് റിട്ടേണിംഗ് ഓഫീസര്‍ സിനില ഉണ്ണികൃഷ്ണന്‍ ഷിബു എന്നയാള്‍ മാത്രമാണ് നോമിനേഷന്‍ നല്‍കിയതിനാല്‍ മററുള്ളവരെ പരിഗണിക്കാന്‍ നിര്‍വ്വാഹനില്ലെന്നും ഷിബുവിനെ ചെയര്‍മാനായി പ്രഖ്യാപിക്കുകയും ചെയ്തു. യു.ഡി.എഫ് ധാരണക്ക് വിരുദ്ധമായി കോണ്‍ഗ്രസ്സ് അംഗം പ്രവര്‍ത്തിച്ചത് അപലപനീയമാണെന്ന് പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഇബ്രാഹിം മാസ്‌ററര്‍ പറഞ്ഞു.മുന്നണി ധാരണ തെററിച്ച മെമ്പര്‍ക്കും ഇതിനു കൂട്ടുനിന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ പി.ജെ ബേബി പറഞ്ഞു. അടിയന്തിരമായി നാളെ യുഡിഎഫ് കമ്മററി വിളിച്ചുചേര്‍ക്കുമെന്ന് ചെയര്‍മാന്‍ ഇബ്രാഹിം മാസ്റ്ററും പിജെ ബേബിയും അറിയിച്ചു.