14 ജില്ലകളിലെയും റോഡ് പ്ലാനിന്റെ കരട് ലിസ്റ്റ് തയ്യാറായി

Posted on: December 12, 2014 12:48 am | Last updated: December 11, 2014 at 11:48 pm

രണ്ടാം ഘട്ട പി എം ജി എസ് വൈയില്‍ 1000 കിലോ മീറ്റര്‍ റോഡുകള്‍കൂടി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ഗ്രാമവികസന മന്ത്രി കെ സി ജോസഫ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പി എം ജി എസ് വൈ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി 570 കിലോമീറ്റര്‍ റോഡിനായി 500 കോടി രൂപ കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ചിരുന്നു. ഇതിന്റെ ചെലവിന്റെ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കുന്നത്. 14 ജില്ലകളിലെയും റോഡ് പ്ലാനിന്റെ കരട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക ജില്ലാ പ്ലാനിംഗ് കമ്മിറ്റിയും തുടര്‍ന്ന് സംസ്ഥാനതല വിദഗ്ധ സമിതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുവാനുള്ള നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.