ഫിയസ്ത അറബിയ്യ മത്സരങ്ങള്‍ 14ന്

Posted on: December 12, 2014 12:33 am | Last updated: December 11, 2014 at 11:34 pm

മലപ്പുറം: ലോക അറബി ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫിയസ്ത അറബിയ്യ പരിപാടികളുടെ ഭാഗമായ വിവിധ മത്സര പരിപാടികള്‍ ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ മേല്‍മുറി മഅ്ദിന്‍ ക്യാമ്പസില്‍ അരങ്ങേറും. മത്സര പരിപാടികള്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. അഖിലേന്ത്യാതല അറബി പ്രസംഗ മത്സരം, കവിതാ രചന, പ്രബന്ധ രചന, അറബി ഗാന മത്സരം, അറബി കെയ്യഴുത്ത് മാഗസിന്‍ മത്സരം തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി നിരവധി പ്രതി‘കള്‍ മാറ്റുരക്കും. 17 ന് വൈകു. നാലിന് നടക്കുന്ന ഫിയസ്ത അറബിയ്യ സമാപന സമ്മേളനം കനേഡിയന്‍ ബ്രിട്ടീഷ് കവി പോള്‍ സതര്‍ലാന്റ് ഉദ്ഘാടനം ചെയ്യും.ഇന്ത്യക്കകത്തും പുറത്തുമുള്ള യുവ അറബി ഗവേഷകര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നാളെ വൈകു. ആറിന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങളും 9995950868, 9526011872 നമ്പറുകളില്‍ ലഭ്യമാണ്.