ചാവേര്‍ ആക്രമണം: കാബൂളില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: December 12, 2014 6:00 am | Last updated: December 11, 2014 at 11:16 pm

201410167113734_20കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സൈനിക വാഹനത്തിന് നേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കാലില്‍ ബോംബ് ഘടിപ്പിച്ചാണ് തരകാഇല്‍ ഭാഗത്തെ ജലാലാബാദ് ഹൈവേയില്‍ വെച്ച് സൈന്യത്തിന് നേരെ ചാവേര്‍ ആക്രമണം നടത്തിയതെന്ന് കാബൂള്‍ പ്രാദേശിക സൈനിക കേന്ദ്ര വക്താവ് ഹസ്മത് സ്താനിക്‌സായി മാധ്യമങ്ങളോട് പറഞ്ഞു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പ്രാദേശിക മാധ്യമത്തിനയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.