എം ഇ എസ് ഗോള്‍ഡന്‍ ജൂബിലി ആഘോഷം; ഗള്‍ഫ് കണ്‍വെന്‍ഷന്‍ 13ന്

Posted on: December 11, 2014 7:00 pm | Last updated: December 11, 2014 at 7:20 pm

ദുബൈ: മുസ്‌ലിം എജ്യുക്കേഷനല്‍ സൊസൈറ്റി (എം ഇ എസ്) 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഗള്‍ഫ് കണ്‍വെന്‍ഷന്‍ 2014 ഡിസംബര്‍ 13 (ശനി) ദുബൈ ഗര്‍ഹൂദിലുള്ള അല്‍ബൂം വില്ലേജില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
13 (ശനി)ന് കാലത്ത് 8.30ന് ആരംഭിക്കുന്ന റജിസ്‌ട്രേഷന്‍ പരിപാടികളോടെ ആഘോഷത്തിന് തുടക്കം കുറിക്കും. വൈകീട്ട് ആറിന് അവസാനിക്കും.
കള്‍ച്ചറല്‍ നാഷണലിസം, ഇസ്‌ലാമിക് ബേങ്കിംഗ്, വുമണ്‍സ് റയിറ്റ്‌സ് ഇന്‍ ഇസ്‌ലാം, സോഷ്യല്‍ ജസ്റ്റിസ് ഇന്‍ ഇസ്‌ലാം, ഇന്‍ഫഌവന്‍സ് ഓഫ് അറബ് ഇന്‍ ഇന്ത്യന്‍ ലാംഗ്വേജസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി യഥാക്രമം ഇ ടി മുഹമ്മദ് ബശീര്‍, മുഫ്തി അസീസുര്‍റഹ്മാന്‍, ഉസ്മ നഹീദ്, മുഫ്തി ഇസ്മാഈല്‍ മെന്‍ക്, ഡോ. ഫസല്‍ ഗഫൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ചെയര്‍മാന്‍ ഡോ. എം കെ ഇബ്‌റാഹീം, കോ ചെയര്‍മാന്‍ എം സി ജലീല്‍, ജന. കണ്‍. മുഹമ്മദ് റാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കെ വി ശംസുദ്ദീന്‍, ലയ്ജു കാരോത്തുകുഴി, സുധീര്‍ മുഹമ്മദ്, വി സി കെ ശാഹുല്‍, ഷാഫി പുതിയപുരയില്‍, ഡോ. അബ്ദുര്‍റഹ്മാന്‍, കരിം വെങ്കിടങ്ങ്, വി എ ശാഫി എന്നിവരെ വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തുവെന്നും ഇവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 050-4558100, 050-4565765.