നിയമ സഹായത്തിലൂടെ തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങി

Posted on: December 11, 2014 6:38 pm | Last updated: December 11, 2014 at 6:38 pm

image002ഷാര്‍ജ: പ്രമേഹ രോഗത്തെതുടര്‍ന്ന് കാഴ്ച ശക്തി ഭാഗികമായി നഷ്ടമായ തിരുവനന്തപുരം കാരോട് സ്വദേശി സിദ്ദിഖ് കാത്തിം നിയമപേരാട്ടത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങി. ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമസഹായമാണ് സിദ്ദിഖിന് തുണയായത്.
രണ്ടു വര്‍ഷമായി ഷാര്‍ജയിലെ വാദി അല്‍ സെയ്ത്തൂണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലിനോക്കി വരുകയായിരുന്നു സിദ്ദിഖ്. ഇതിനിടയില്‍ പ്രമേഹ രേഗത്തെതുടര്‍ന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി. തുടര്‍ചികിത്സക്കായും ജോലിചെയ്യുന്നതിലുള്ള ബുദ്ധിമുട്ട ് മൂലവും വിസ റദ്ദാക്കി നാട്ടിലേക്ക് പോകണമെന്ന് കാണിച്ച് കമ്പനി അധികൃതര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ കമ്പനി വിസ റദ്ദാക്കാന്‍ തയ്യാറായില്ല.തുടര്‍ന്ന് സിദ്ദിഖ് തൊഴില്‍ മന്ത്രാലത്തെസമീപിച്ചു. തൊഴില്‍ മന്ത്രാലയത്തില്‍ തൊഴിലുടമയറിയിച്ചത് സിദ്ദിഖ് ടെലിഫോണ്‍ കാര്‍ഡ് വിറ്റതുള്‍പെടയുള്ള തുക തിരിമറി നടത്തിയിട്ടുണ്ടെന്നും ഈ തുക തിരികെ ലഭിക്കാതെ വിസ റദ്ദാക്കില്ലന്നുമായിരുന്നു. തുടര്‍ന്ന് ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. ദ്രുതഗതിയില്‍ തന്നെ സൗജന്യ നിയമ സഹായ പദ്ധതിയിലൂടെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ വിസ റദ്ദാക്കാന്‍ വേണ്ട സഹായങ്ങള്‍ അഡ്വ: കെ എസ് അരുണ്‍, അഡ്വ: രമ്യ അരവിന്ദ്, അഡ്വ: രശ്മി ആര്‍ മുരളി അഡ്വ: ജാസ്മിന്‍ ഷമീര്‍ നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കികൊടുക്കുകയായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ്മാനായിരുന്ന സിദ്ദിഖ്, സ്ഥാപനത്തിലെ പണമിടപാടുമായി ബന്ധമുണ്ടായിരുന്നില്ലന്നും ആനുകൂല്യങ്ങള്‍ നല്‍കി നാട്ടിലേക്ക് അയക്കാതിരിക്കാന്‍ വേണ്ടി സ്ഥാപന ഉടമ ഉണ്ടാക്കിയ കള്ളക്കഥയാണിതെന്നും തൊഴില്‍ മന്ത്രാലയത്തിനെ, അലി ഇബ്രാഹീം അഡ്വക്കേറ്റസിലെ അഭിഭാഷക സംഘം ബോധ്യപ്പെടുത്തി. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം തൊഴില്‍ ആനുകൂല്യങ്ങള്‍ നല്‍കി സിദ്ദിഖിനെ നാട്ടിലേക്ക് അയക്കുകയായിരുന്നു.