മര്‍കസ് സമ്മേളനം: ദക്ഷിണ, ഉത്തര മേഖല പ്രചാരണ ജാഥ നാളെ പ്രയാണം തുടങ്ങും

Posted on: December 11, 2014 10:57 am | Last updated: December 11, 2014 at 10:57 am

sys logoകല്‍പ്പറ്റ: ‘രാജ്യത്തോടൊപ്പം ജനങ്ങളോടൊപ്പം’ എന്ന പ്രമേയവുമായി ഈ മാസം 18 മുതല്‍ 21 വരെ കാരന്തൂരില്‍ നടക്കുന്ന 37ാം വാര്‍ഷിക മര്‍കസ് സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ഈ മാസം 12,13 തീയതികളില്‍ ദക്ഷിണ, ഉത്തര മേഖലാ ജാഥകള്‍ പര്യടനം നടത്തും.
ഉമര്‍ സഖാഫി കല്ലിയോട് നയിക്കുന്ന ഉത്തരമേഖല ജാഥ 12ന് രാവിലെ ഒമ്പതിന് ബാവലി മഖാം സിയാറത്തോടെ കെ എസ് മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. കെ ഒ അഹമ്മദ്കുട്ടി ബാഖവി നയിക്കുന്ന ദക്ഷിണ മേഖലാ ജാഥ 12ന് രാവിലെ ഒമ്പതിന് കാവുമന്ദം മഖാം സിയാറത്തോടെ കെ കെ മുഹമ്മദലി ഫൈസി ഉദ്ഘാടനം ചെയ്യും.ഉത്തരമേഖലാ ജാഥാ റൂട്ട്: 9.30ന് കാട്ടിക്കുളം,10ന് കല്ലിയോട്,10.30ന് പിലാക്കാവ്,11ന് തലപ്പുഴ,11.30ന് തവിഞ്ഞാല്‍ 44, രണ്ടിന് പേര്യ 36, 2.45 വാളാട്,3.30ന് കോറോം,3.45ന് കിണറ്റിങ്ങല്‍, 4-15ന് വെള്ളമുണ്ട എട്ടേനാല്,5-15ന് തേറ്റമല,5-45ന് അഞ്ചാംപീടിക,6.30ന് പള്ളിക്കല്‍, സമാപനം- വൈകിട്ട് ഏഴിന് മാനന്തവാടി. ദക്ഷിണ മേഖല ജാഥാ റൂട്ട്: 9.30ന് പിണങ്ങോട്, 10ന് കാവുമന്ദം,10-30ന് ആറാം മൈല്‍,10-45 അച്ചൂര്‍, 11-15ന് പൊഴുതന, രണ്ടിന് കോളിച്ചാല്‍, 2-30ന് തളിപ്പുഴ, വൈകിട്ട് മൂന്നിന് പഴയ വൈത്തിരി, 3-15ന് വൈത്തിരി,3-45ന് ചുണ്ട ടൗണ്‍, 4-15ന് ഓടത്തോട്,4-45ന് മേപ്പാടി, 5-30ന് റിപ്പണ്‍ പുതുക്കാട്, ആറിന് വടുവന്‍ചാല്‍, 6-45ന് തോമാട്ടുചാല്‍, സമാപനം അമ്പലവയല്‍. 13ന് ഉത്തര മേഖല ജാഥ രാവിലെ ഒമ്പതിന് കാട്ടിച്ചിറക്കല്‍ മഖാം സിയാറത്തോടെ കൈപാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്യും. വിവിധി സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 7-15ന് പടിഞ്ഞാറത്തയില്‍ സമാപിക്കും.1
3ന് ദക്ഷിണ മേഖല രാവിലെ ഒമ്പതിന് മൈതാനി മഖാം സിയാറത്തോടെ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വിവിധ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 7-15ന് ചുള്ളിയോട് സമാപിക്കും. ഉത്തരമേഖല ജാഥയില്‍ മമ്മൂട്ടി മദനി, മുഹമ്മദലി മാസ്റ്റര്‍,ബശീര്‍ സഅദി നെടുങ്കരണ, റസാഖ് മുസ്‌ലിയാര്‍, ഇബ്‌റാഹീം സഖാഫി കോട്ടൂര്‍,നാസര്‍ മാസ്റ്റര്‍ തരുവണ, കെ സി സൈദ് ബാഖവി, വി എസ് കെ തങ്ങള്‍, ഇ പി അബ്ദുല്ല സഖാഫി, സുലൈമാന്‍ അമാനി, ലത്തീഫ് കാക്കവയല്‍, ഗഫൂര്‍ സഅദി,ഹനീഫ കൈതക്കല്‍, ഹനീഫ സഖാഫി എന്നിവരും, ദക്ഷിണ മേഖല ജാഥയില്‍ ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, ഉമര്‍ സഖാഫി ചെതലയം, കെ കെ മുഹമ്മദലി ഫൈസി, സൈനുദ്ദീന്‍ വാഴവറ്റ, കുഞ്ഞിമൊയ്തീന്‍ സഖാഫി കെ ടി,സിദ്ദീഖ് മദനി,അസീസ് ചിറക്കമ്പം,ബീരാന്‍കുട്ടി ഓടത്തോട്, ഉസ്മാന്‍ മുസ്‌ലിയാര്‍, കെ വി ഇബ്‌റാഹീം സഖാഫി, അസീസ് മാക്കുറ്റി, ശാഹിദ് സഖാഫി, ഷമീര്‍ തോമാട്ടുചാല്‍ എന്നിവരും പ്രസംഗിക്കും.