എരഞ്ഞിപ്പാലം ബസ്‌സ്റ്റോപ്പ് മാറ്റാന്‍ ഉത്തരവ്

Posted on: December 11, 2014 10:19 am | Last updated: December 11, 2014 at 10:19 am

കോഴിക്കോട്: മാറാട് കോടതിയുടെ (എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി) സമീപത്തുള്ള എരഞ്ഞിപ്പാലം ബസ് സ്റ്റോപ്പ് മാറ്റിക്കൊടുക്കണമെന്ന് കോഴിക്കോട് സബ് കോടതി ഉത്തരവ്. അവലോകന യോഗത്തി ല്‍ ജില്ലാ നിയമ ഓഫീസര്‍ എ സി ഫ്രാന്‍സിസാണ് ഇക്കാര്യം അറിയിച്ചത്.
സിറ്റി ബസിനായി എരഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള പഴയ ബസ്‌സ്റ്റോപ്പ് പുനഃസ്ഥാപിക്കും. എരഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്നു മാറി 75 മീറ്റര്‍ അകലെ നിലവിലെ കാരപ്പറമ്പ്- കല്ലുത്താന്‍കടവ് റോഡ് വീതികൂട്ടല്‍ പദ്ധതിയില്‍ ബസ്സ്റ്റാപ്പിന് നിര്‍ദേശം ഉള്ളതില്‍ ബസ് ബേ വരുന്ന മുറക്ക് കാരപ്പറമ്പ് ഭാഗത്തേക്കുള്ള സ്റ്റോപ്പ് മാറ്റും. അതുവരെ നിലവിലെ സ്ഥിതി തുടരും. വരുന്ന ഫെബ്രുവരി 13ന് മുമ്പ് എരഞ്ഞിപ്പാലത്തെ തര്‍ക്ക ബസ് ഷെല്‍ട്ടര്‍ പൊളിച്ചു നീക്കാന്‍ കോര്‍പറേഷന് നിര്‍ദശം നല്‍കുകയും ചെയ്തു.
യോഗത്തില്‍ കോര്‍പറേഷന്‍ റവന്യൂ ഓഫീസര്‍ കെ പ്രേമാന്ദന്‍, സിറ്റി ട്രാഫിക് സി ഐ ശിവപ്രസാദ്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റംല പങ്കെടുത്തു.