തിരുവനന്തപുരം: 2014-16 അധ്യയന വര്‍ഷത്തിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക മൂല്യനിര്‍ണയം മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്‌കൂളുകളിലും ഡിസംബര്‍ 12 മുതല്‍ 19 വരെ നടത്തും. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ വെള്ളിയാഴ്ച പരീക്ഷ നടക്കുന്നതിനാല്‍ ശനിയാഴ്ച അവധി ആയിരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.