കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു

Posted on: December 11, 2014 1:07 am | Last updated: December 10, 2014 at 11:08 pm

കൊച്ചി: കേരള ലളിതകലാ അക്കാദമിമിയുടെ ഈ വര്‍ഷത്തെ ഫെല്ലോഷിപ്പുകള്‍ക്ക് ചിത്രകാരന്മാരായ പ്രഭാകരന്‍ കെ, പോള്‍ കല്ലാനോട് എന്നിവര്‍ അര്‍ഹരായതായി അക്കാദമി ചെയര്‍മാന്‍ കെ.എഫ്രാന്‍സിസ്, സെക്രട്ടറി വൈക്കം ഷിബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചിത്രശില്‍പ്പകലാരംഗത്തും കലാചരിത്ര ഗവേഷണ മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്നവര്‍ക്കാണ് അക്കാദമി ഫെല്ലോഷിപ്പുകള്‍ നല്‍കുന്നത്. നാല്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും പൊന്നാടയും അടങ്ങുന്നതാണ് ഫെല്ലോഷിപ്പ്്.