Connect with us

Malappuram

ഹജ്ജ് അപേക്ഷ: താത്കാലിക നിയമനം

Published

|

Last Updated

മലപ്പുറം : ഹജജ് -2015 അപേക്ഷാഫോറങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി ക്രോഡീകരിക്കുന്നതിനും മറ്റും ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് മാസത്തേക്ക് ജോലി ചെയ്യുന്നതിന് താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹജ്ജ് ഹൗസിന് സമീപ പ്രദേശത്തുള്ളവര്‍ക്കും, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ക്ക് 40 വയസ്സ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ഈ മാസം 16ന് രാവിലെ 11 മണിക്ക് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കാലിക്കറ്റ് എയര്‍പോര്‍ട്ട് റോഡിലുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടാതെ ഹജ്ജ് അപേക്ഷകള്‍ പീസ്‌വര്‍ക്ക് അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിന് ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അവരുടെ ക്വട്ടേഷന്‍ 29ന് വൈകീട്ട് മൂന്ന് മണിക്കു മുമ്പായി ലഭിക്കത്തക്കവിധം എക്‌സിക്യൂട്ടിവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, പി ഒ കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം.