Business
ജി കെ എസ് എഫ്: ആദ്യ ആഴ്ചയില്‍ 25 ലക്ഷം രൂപയുടെ സമ്മാനക്കൂപ്പണുകള്‍ വിറ്റഴിഞ്ഞു

തിരുവനന്തപുരം: ജി കെ എസ് എഫ് സീസണ്‍ എട്ടിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പണുകളുടെ വില്‍പ്പന ആദ്യ ആഴ്ചയില്‍ 25 ലക്ഷം കവിഞ്ഞു. ഈ കൂപ്പണുകളെല്ലാം നേരിട്ട് ഉപഭോക്താക്കളില്‍ എത്തുന്നതുകൊണ്ട് അതിലൂടെ ലഭിക്കുന്ന കാഷ് കൂപ്പണുകള്‍ വ്യാപാരസ്ഥാപനങ്ങളില്‍ തുടര്‍ വ്യാപാരത്തിന് സഹായകരമാകുന്നു എന്നുള്ളത് ഇത്തവണത്തെ പ്രത്യേകതയാണ്. സ്വര്‍ണ നാണയങ്ങളും കാഷ് ഡിസ്‌ക്കൗണ്ടുകളുമായി ഏതാണ്ട് നാല് കോടിയോളം രൂപയുടെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ളതായി കണക്കാക്കുന്നു. വ്യാപാരത്തിന്റെ മൂല്യമനുസരിച്ച് വിവിധ സ്ഥാപനങ്ങളില്‍ 5,00 രൂപ മുതല്‍ സമ്മാനക്കൂപ്പണുകള്‍ ലഭിക്കുന്നുണ്ട്. വ്യാപാര പ്രോത്സാഹനത്തിനായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ സാമൂഹികാധിഷ്ഠിത വായ്പകള്‍കൂടി അനുവദിച്ചതോടെ കൂടുതല്‍ വ്യാപാര പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനങ്ങള്‍ ലഭിക്കുന്ന കൂപ്പണുകളെല്ലാം തന്നെ മെഗാ നറുക്കെടുപ്പിലും പരിഗണിക്കുന്നതിന് കൂപ്പണുകള്‍ വ്യാപാരോത്സവം അവസാനിക്കുന്നതുവരെ സൂക്ഷിച്ചുവെക്കേണ്ടതാണ്. സംശയങ്ങള്‍ക്കും മറ്റു വിവരങ്ങള്‍ക്കും ടോള്‍ ഫ്രീ നമ്പരില്‍ (7034377000)ബന്ധപ്പെടാവുന്നതാണ്.