തൃശൂര്‍: കളിക്കുന്നതിനിടയില്‍ ഒന്നരവയസ്സുകാരന്റെ തലയില്‍ കുരുങ്ങിയ സ്റ്റീല്‍പാത്രം മണിക്കൂറുകള്‍ക്ക് ശേഷം ഫയര്‍ഫോഴ്‌സ് കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റി. ഊരകം ചേര്‍പ്പ് ചെറായിമ്മല്‍ വീട്ടില്‍ ഷിനോജിന്റെ മകന്‍ അക്ഷതിനെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. നടക്കാന്‍ പഠിച്ചുതുടങ്ങുന്ന് അക്ഷത് വീട്ടുകാരുടെ ശ്രദ്ധ തെറ്റിച്ച് അടുക്കളയില്‍ കയറി സ്റ്റീല്‍ പാത്രം തലയില്‍ കമിഴ്ത്തുകയായിരുന്നു. കുട്ടിയുടെ നിറുത്താതെയുളള കരച്ചില്‍കേട്ട് വീട്ടുകാര്‍ ശ്രദ്ധിച്ചപ്പോഴാണ് തലയില്‍ സ്റ്റീല്‍പാത്രം കുരുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്. പാത്രം തലയില്‍ നിന്ന് നീക്കംചെയ്യാനുള്ള വീട്ടുകാരുടെ ശ്രമം ഫലം കണ്ടില്ല. ഒടുവില്‍ ടാക്‌സി വിളിച്ച് തൃശൂര്‍ ഹൈറോഡിലുളള ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഹോമിലെത്തി. ഫയര്‍മാന്‍ ഡ്രൈവര്‍ ജോണ്‍ബ്രിട്ടോയാണ് സ്റ്റീല്‍പാത്രം കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്തത്.