പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു

Posted on: December 10, 2014 11:48 am | Last updated: December 10, 2014 at 10:31 pm

niyamasabha_3_3തിരുവനന്തപുരം: മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തടുര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്വേഷണത്തെ ഭയക്കുന്നൂവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം അന്വേഷിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും വി എസ് പറഞ്ഞു.
കാര്യോപദേശക സമിതിയോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. അതേസമയം നിയമസഭയില്‍ മുഖ്യമന്ത്രി സിപിഐക്കെതിരെ രൂക്ഷ വിമര്‍ശം നടത്തി. ലോക്‌സഭാ സീറ്റ് വിട്ട വേറെ ഏതെങ്കിലും പാര്‍ട്ടിയുണ്ടോയെന്ന് മുഖ്യമന്ത്രി സിപിഐയെ പരിഹസിച്ചു.