Connect with us

Palakkad

കുടിവെള്ള പ്രശ്‌നം; വടക്കഞ്ചേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷാന്തരീക്ഷത്തിനിടയാക്കി

Published

|

Last Updated

വടക്കഞ്ചേരി: സ്‌കൂളിലെ കുടിവെള്ള പ്രശ്‌നം ഇന്നലെ വൈകുന്നേരം വടക്കഞ്ചേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷാന്തരീഷത്തിനിടയാക്കി.
ടൗണില്‍ കൊട്ടിക്കാട്ട് കാവിനടുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘര്‍ഷാന്തരീക്ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ കുത്തിയിരിക്കുകയും വാഹനങ്ങള്‍് തടയുകയും ചെയ്തു.
സിഐമാരായ എസ്പി സുധീരന്‍, സി ആര്‍ സന്തോഷ്, എസ്‌ഐ സി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമീപ സ്റ്റേഷനുകളിലെ കൂടുതല്‍ പോലീസെത്തി പ്രവര്‍ത്തകരെ ശാന്തരാക്കി പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെ നേതാക്കളും സ്ഥലത്തെത്തി പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. ടൗണിലെ ചില കടകള്‍ക്ക് നേരേയും ആക്രമണമുണ്ടായി.
ഇന്നലെ പ്രകടനത്തിനിടെ വീണ്ടും ആക്രമണം നടന്നു. ഇതില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. കഴിഞ്ഞ വെള്ളിയാ്ച കിഴക്കഞ്ചേരി ഗവണ്‍മെന്റ് എച്ച്എസ്എസില്‍ പൈപ്പില്‍നിന്നും കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് കൊടിക്കാട്ട് കാവിലും പിന്നീട് ടൗണിലും ഉണ്ടായ അക്രമസം”വങ്ങളെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. വ്യത്യസ്ത സം”വങ്ങളില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സിഐ സി.ആര്‍. സന്തോഷ് പറഞ്ഞു.