Sports
ഗോവക്കെതിരെ കേരളം 299/6

മീനങ്ങാടി: കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍െ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയാണ് അമിത് വര്‍മ കേരളത്തിന്റെ നെടുന്തൂണായത്. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട കേരളത്തിനെ അഥിതി താരമായ അമിത് വര്‍മ പിടിച്ചുയര്‍ത്തുകയായിരുന്നു.
മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ 299ന് ആറ് എന്ന ഭേദപ്പെട്ട നിലയിലാണ് കേരളം. മൂന്നാം ദിനം ഓപ്പണര്‍ കെ.ബി പവന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്.
തലേന്നത്തെ സ്‌കോറിനൊപ്പം ഒരു റണ്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പവനെ സൗരഭ് ബണ്ടേദ്കര്‍ വിക്കറ്റ് കീപ്പര്‍ കീനന്‍ വാസിന്റെ കൈകളിലെത്തിച്ചു. 108 പന്തില്‍ 29 റണ്ണായിരുന്നു പവന്റെ സമ്പാദ്യം. തുടര്‍ന്ന് കേരളത്തിന്റെ സൂപ്പര്‍താരം സഞ്ജു സാംസണ്‍ ക്രീസിലെത്തി. നിറഞ്ഞ കയ്യടിയോടെയാണ് സഞ്ജുവിനെ കാണികള്‍ വരവേറ്റത്. എന്നാല്‍ പ്രതീക്ഷിച്ച നിലയിലുള്ള പ്രകടനം നടത്താന്‍ സഞ്ജുവിനായില്ല.
ശതാബ് ജഗതിയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ അമോഗ് ദേശായിക്ക് ക്യാച്ച് നല്‍കി 95 പന്തുകള്‍ നേരിട്ട സഞ്ജു 24 റണ്ണാണ് നേടിയത്.
115ന് നാല് എന്ന ദയനീയ സ്ഥിതിയിലായിരുന്നു കേരളം. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് അമിത് വര്‍മ കേരളത്തെ രക്ഷപ്പെടുത്തി.
80 റണ്ണിന്റെ കൂട്ടുക്കെട്ടുണ്ടാക്കിയ ഇവര്‍ 195ലാണ് പിരിഞ്ഞത്. 75 പന്തില്‍ 31 റണ്ണെടുത്ത ക്യാപ്റ്റനെ ശതാബ് ജഗതിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കീനന്‍ വാസ് പിടിച്ചു പുറത്താക്കുകയായിരുന്നു.
തുടര്‍ന്നെത്തിയ നിഖിലേഷ് സുരേന്ദ്രനെ കൂട്ടുപിടിച്ച് അമിത് വര്‍മ കൃഷ്ണഗിരി സ്‌റ്റേഡിയത്തിലെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയും കരിയറിലെ തന്റെ എട്ടാം സെഞ്ച്വറിയും നേടി. 13 ബൗണ്ടറികളുടെയും മൂന്ന് സിക്‌സറുകളുടെയും പിന്‍ബലത്തില്‍ 223 പന്തുകളിലാണ് വര്‍മയുടെ സെഞ്ച്വറി. ടീം സ്‌കോര്‍ 281ല്‍ നില്‍ക്കേ അമിത് യാദവിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി അമിത് മടങ്ങുമ്പോള്‍ 129 റണ്ണായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഏഴാമനായെത്തിയ നിഖിലേഷ് അമിത് പൂര്‍ണ പിന്തുണ നല്‍കി. ഫസ്റ്റ് ക്ലാസ് കരിയറിലെ അഞ്ചാമത്തെ അര്‍ധസെഞ്ച്വറിയും കൃഷ്ണഗിരിയില്‍ നിഖിലേഷ് നേടി. മൂന്നാംദിനം സ്‌റ്റെമ്പെടുക്കുമ്പോള്‍ 299ന് ആറ് എന്ന ഭേദപ്പെട്ട നിലയിലാണ് കേരളം.
വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ: തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള ഡിസ്‌കോ കവല മുതല്‍ ഇരുമനത്തൂര്‍, കാലിമന്ദം, ചുരുളി, മുള്ളല്‍, ആലാറ്റില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.