ഗണേഷിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി

Posted on: December 10, 2014 10:12 am | Last updated: December 10, 2014 at 10:31 pm

oommen chandlതിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരായ മുന്‍മന്ത്രിയും ഭരണകക്ഷി എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഗണേഷിന്റെ ആരോപണങ്ങള്‍ക്ക് വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചട്ടവിരുദ്ധമായാണ് ആരോപണം ഉന്നയിച്ചത്. സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വിഷയം നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. എല്ലാ ആരോപണങ്ങളും വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അഴിമതി ആരോപണം നടത്തിയ ഗണേഷ് തെളിവുകള്‍ പുറത്തുവിടണമെന്ന് സിപിഎം സംസ്ഥാ സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരായാണ് ഗണേഷ് ആരോപണം ഉന്നയിച്ചത്.