രാജ്യാന്തര നാടകോത്സവം ജനുവരി 11 മുതല്‍

Posted on: December 9, 2014 9:17 pm | Last updated: December 10, 2014 at 12:19 am

തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഏഴാമത് രാജ്യാന്തരനാടകോത്സവം ജനുവരി 11 മുതല്‍ 17 വരെ നടക്കുമെന്ന് ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പത്രസമ്മേളനത്തില്‍ അറിയിച്ചു. തിയറ്റര്‍ ഓഫ് റെസിസ്റ്റന്റ്‌സ് തിയേറ്റര്‍ ഓഫ് ടുഡെ എന്ന പ്രമേയം അടിസ്ഥാനമാക്കി അരങ്ങേറുന്ന നാടകോത്സവത്തില്‍ പാലസ്തീന്‍, ലെബനാന്‍, ജപ്പാന്‍, ജര്‍മനി, ബംഗ്ലാദേശ്, സിങ്കപ്പൂര്‍, മെക്‌സികോ, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി പതിമൂന്ന് നാടകങ്ങളും, അഞ്ച് ഇന്ത്യന്‍ നാടകങ്ങളും, ഏഴ് മലയാളം നാടകങ്ങളും അരങ്ങിലെത്തും. എന്‍ എന്‍ പിള്ള ടെന്റ് തിയേറ്റര്‍, തോപ്പില്‍ ഭാസി നാട്യഗൃഹം, ബ്ലാക് ബോക്‌സ് തിയ്യറ്റര്‍, നടന്‍ മുരളി തുറസ്സരങ്ങ്, അക്കാദമി തിയ്യറ്റര്‍, അക്കാദമി ഉദ്യാനം എന്നിവിടങ്ങളിലാണ് നാടകങ്ങള്‍ അരങ്ങേറുക.