ഡി എസ് എഫിന് ഗള്‍ഫില്‍ പ്രചാരണം

Posted on: December 9, 2014 9:49 pm | Last updated: December 9, 2014 at 9:49 pm

DFRE CEO H.E. Laila Suhail at Oman roadshowദുബൈ: ഡി എസ് എഫിന് വേണ്ടി ഗള്‍ഫില്‍ വ്യാപക പ്രചാരണം. മസ്‌കത്തില്‍ റോഡ് ഷോയില്‍ ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ സി ഇ ഒ ലൈലാ മുഹമ്മദ് സുഹൈല്‍ ഡി എസ് എഫിനെക്കുറിച്ച് വിശദീകരണം നടത്തി. ബഹ്‌റൈനില്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി. ജി സി സിയില്‍ നിന്ന് ധാരാളം കുടുംബങ്ങള്‍ ഡി എസ് എഫിന് എത്താറുണ്ടെന്ന് ലൈലാ സുഹൈല്‍ പറഞ്ഞു.
കുവൈത്തില്‍ ഈ മാസം 11നും സഊദി അറേബ്യയില്‍ 13നും ഖത്തറില്‍ 15നും റോഡ്‌ഷോ നടത്തും. അറബ് ലോകത്തെ പ്രമുഖ ഗായകരുടെ സംഗീത സായാഹ്‌നങ്ങള്‍ ഡി എസ് എഫില്‍ ഉണ്ടാകുമെന്നും ലൈലാ സുഹൈല്‍ പറഞ്ഞു.