ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted on: December 9, 2014 1:25 pm | Last updated: December 10, 2014 at 12:28 am

AS India Electionsന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജമ്മുകാശ്മീരില്‍ 16 മണ്ഡലങ്ങളിലേക്കും ഝാര്‍ഖണ്ഡിലെ 17 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കാശ്മീരില്‍ ഭീകരാക്രമണ ഭീഷണിയിലാണ് തിരഞ്ഞെടുപ്പെങ്കില്‍ ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണ ഭീഷണിയാണ് നിലനില്‍ക്കുന്നത്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്നാണ് ജനവിധി തേടുന്നത്.

ALSO READ  കശ്മീരില്‍ ബി ജെ പി നേതാവ് ശൈഖ് വസീമിനെയും പിതാവിനെയും തീവ്രവാദികള്‍ വെടിവെച്ചു കൊന്നു