ബാര്‍ ലൈസന്‍സ്; സര്‍ക്കാരിന് പത്ത് ദിവസത്തെ സാവകാശം അനുവദിച്ചു

Posted on: December 8, 2014 6:47 pm | Last updated: December 8, 2014 at 6:47 pm

barകൊച്ചി; ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം അനുവദിച്ചു. ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് പത്ത് ബാറുടമകള്‍ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ ഉത്തരവ്. അതേസമയം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു കോടതി അലക്ഷ്യ ഹര്‍ജിയില്‍ നികുതി വകുപ്പ് സെക്രട്ടറി നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.