ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോ; ക്രെഡായി മഹാരാഷ്ട്ര പങ്കെടുക്കും

Posted on: December 8, 2014 5:00 pm | Last updated: December 8, 2014 at 5:59 pm

ദുബൈ: ഇന്ത്യന്‍ പ്രോപ്പര്‍ട്ടി ഷോയില്‍ ക്രെഡായി മഹാരാഷ്ട്ര പങ്കാളികളാവുമെന്നു സംഘാടകര്‍ വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളിലുള്‍പെടെ വ്യവസായ-പാര്‍പ്പിട പദ്ധതികള്‍ തുടങ്ങാനും മറ്റുമായി വേദിയൊരുക്കുന്ന മേള ലോകമെങ്ങുമുള്ള എന്‍ ആര്‍ ഐ സംരംഭകരെ ലക്ഷ്യമിട്ടാണ് 11 മുതല്‍ 13 വരെ വേള്‍ഡ് ട്രേഡ് സെന്ററിലെ റൂം നമ്പര്‍ നാലില്‍ സംഘടിപ്പിക്കുന്നത്. ക്രെഡായി മഹാരാഷ്ട്ര സംസ്ഥാനത്ത് മുംബൈ ഒഴികെയുള്ള നഗരങ്ങളിലെ പദ്ധതികളാണ് നിക്ഷേപകര്‍ക്കായി പ്രദര്‍ശിപ്പിക്കുക. ഔറംഗബാദ്, കോല്‍ഹാപൂര്‍, നാഗ്പൂര്‍, നാസിക്, പൂനെ തുടങ്ങിയ നഗരങ്ങളില്‍ നിക്ഷേപിക്കാവുന്ന പദ്ധതികളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ എണ്ണം വര്‍ഷം കഴിയുംന്തോറും വര്‍ധിച്ചുവരികയാണെന്നു സംഘാടകരായ സുമന്‍സ എക്‌സിബിഷന്‍സ് സി ഇ ഒ സുനില്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ഭൂമി വാങ്ങുന്നത് ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ്. ഇന്ത്യയില്‍ വിവിധ സംരംഭങ്ങള്‍ക്കായി ഭൂമി വാങ്ങുന്ന വിദേശ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് സംഭവിക്കുന്നത്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന്റെ മുഖ്യകാരണമെന്നും അദ്ദേഹം പറഞ്ഞു.