Connect with us

Palakkad

മംഗലം ഡാം ആയക്കെട്ട് പ്രദേശത്ത് രണ്ടാം വിളയിറക്കിയ കര്‍ഷകര്‍ വെട്ടിലായി

Published

|

Last Updated

വടക്കഞ്ചേരി: മംഗലംഡാം ആയക്കെട്ട് പ്രദേശത്ത് രണ്ടാം വിളയിറക്കിയ കര്‍ഷകര്‍ വെട്ടിലായി. കനാല്‍വെള്ളത്തെ മാത്രം ആശ്രയിച്ച് രണ്ടാംവിളയിറക്കിയ കര്‍ഷകര്‍ക്കാണ് തുടക്കത്തിലേ കല്ലുകടി. ജലവിതരണത്തിലെ താളപ്പിഴയും ശരിയായ ഒഴുക്കില്ലാത്ത കനാലുകളുമാണ് കാരണം.സാധാരണ നവംബര്‍ ഒന്നിന് ഡാം തുറന്ന് ജനവരി 31ന് കനാല്‍വെള്ളം നിര്‍ത്തുകയാണ് പതിവ്. ഇക്കുറി നവംബര്‍ അഞ്ചിനാണ് മംഗലംഡാം കൃഷിയാവശ്യത്തിന് തുറന്നുവിട്ടത്. ഇടത്‌വലത് കനാലുകളുടെ നന്നാക്കല്‍ മാത്രമേ അപ്പോള്‍ കഴിഞ്ഞിരുന്നുള്ളൂ. ഇപ്പോഴും പല സബ്കനാലുകളുടെയും കാഡ കനാലുകളുടെയും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞിട്ടില്ല.1956ല്‍ മംഗലംഡാം നിര്‍മിക്കുമ്പോള്‍ 6000 ഹെക്ടര്‍ കൃഷിയിടത്തില്‍ ജലസേചനം നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍, ഇതിന്റെ പകുതിപോലും ഇപ്പോള്‍ ജലസേചനം നടത്തുന്നില്ല.മുമ്പ് ജലസേചനവകുപ്പ് നേരിട്ട് കനാലുകള്‍ നന്നാക്കിയിരുന്നു. എന്നാല്‍, 2008 മുതല്‍ അതത് പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാലുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കനാലുകളുടെ ഉള്ളിലെ പുല്ല് നീക്കുകമാത്രമാണ് പലയിടത്തും ചെയ്തിട്ടുള്ളതെന്ന് ജലസേചനവകുപ്പ് അധികൃതര്‍ പറയുന്നു.മംഗലം പദ്ധതിയുടെ വലതുകനാല്‍ വണ്ടാഴി, അണക്കപ്പാറ, തെന്നിലാപുരം, കഴനി, പാടൂര്‍, വാവുള്ള്യാപുരം വഴി 25 കിലോമീറ്റര്‍ ഒഴുകുന്നു. ഇടതുകര കനാല്‍ കിഴക്കഞ്ചേരി, വടക്കഞ്ചേരി, പുളിങ്കൂട്ടം, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം വഴി 23 കിലോമീറ്റര്‍ പിന്നിട്ട് കണക്കന്നൂരില്‍ അവസാനിക്കും.ഇരുകനാലുകളുടെയും പരിധിയില്‍ നടീലും ചേറ്റുവിതയും നടത്തിയ പല പാടശേഖരങ്ങളിലും ഇപ്പോള്‍ വെള്ളമില്ല. വലതുകര കനാലിന്റെ പരിധിയില്‍ കഴനി ഇടമലക്കാടിന് അപ്പുറം ഡാം ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്ന് കനാല്‍ പാടൂരിലേക്കും വാവുള്ള്യാപുരത്തേക്കും രണ്ടായി തിരിയുന്നു. ഇത് വാലറ്റങ്ങളില്‍ വെള്ളമെത്താന്‍ കാലതാമസത്തിനിടയാക്കുന്നു. മിക്ക സമയങ്ങളിലും വാലറ്റങ്ങളില്‍ വെള്ളമെത്തുമ്പോഴേക്കും കനാലില്‍ വെള്ളം നിര്‍ത്തുകയും ചെയ്യും. നടീല്‍ കഴിയുമ്പോഴേക്കും ഉണക്കുഭീഷണി നേരിടുകയാണ് ഇവിടത്തെ കൃഷി.ഇരുകനാലുകളുടെ പരിധിയിലും സബ്കനാലുകളുടെ പരിധിയിലും കാഡകനാലുകളിലും മിക്ക സ്ലൂയിസുകള്‍ക്കും ഷട്ടറില്ല. പകരം മണല്‍ച്ചാക്കും മറ്റുമാണ് വെക്കുന്നത്. അതിനാല്‍, ജലനഷ്ടവും അമിതമാണ്. ചില പ്രദേശങ്ങളില്‍ കര്‍ഷകരാണ് ഷട്ടറുകളുടെ പ്രവര്‍ത്തനമേല്‍നോട്ടം പോലും ഏറ്റെടുത്തിട്ടുള്ളത്.മൂപ്പുകുറഞ്ഞ നെല്‍വിത്തിനങ്ങളാണ് കൃഷിയിറക്കിയിരിക്കുന്നത്. 4050 ദിവസം പ്രായമായവയാണ് മിക്കവയും.

Latest