Connect with us

National

ഭഗവത്ഗീത ദേശീയ ഗ്രന്ഥമാക്കുമെന്ന് സുഷമ

Published

|

Last Updated

ന്യൂഡല്‍ഹി: ഭഗവത്ഗീത ദേശീയ ഗ്രന്ഥമാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഭഗവത്ഗീതയുടെ 5151ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച “ഗീതാ പ്രേരണാ മഹോത്സവി”ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഭഗവത്ഗീതയിലെ കാര്യങ്ങള്‍ ഉള്‍ക്കൊണ്ടത് കൊണ്ടാണ് തനിക്ക് വിദേശകാര്യമന്ത്രി എന്ന നിലയില്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്നതെന്നും സുഷമ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരം ഗീതയിലുണ്ട്. കഴിയുന്നതും എല്ലാ ദിവസവും ഗീത വായിക്കണം. അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഗീത സമ്മാനിച്ചതോടെ ദേശീയ ഗ്രന്ഥമെന്ന നിലയില്‍ പരിഗണിക്കപ്പെട്ടെന്നും സുഷമ പറഞ്ഞു.
ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥത്തെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി തുടങ്ങണമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാവ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയുടേയും രമേശ് പൊഖ്‌റിയാല്‍ എംപിയുടേയും വിവിദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് സുഷമയുടെ പ്രസ്താവന.

Latest