ജമ്മു ഭീകരാക്രമണം: പിന്നില്‍ ലഷ്‌ക്കറെന്ന് ലഫ്. ജനറല്‍

Posted on: December 7, 2014 1:49 pm | Last updated: December 7, 2014 at 1:49 pm

Lt Gen Subrata Sahaശ്രീനഗര്‍: രാജ്യത്തെ നടുക്കി ജമ്മു കാശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണ പരമ്പരക്ക് പിന്നില്‍ ലഷ്‌കറെ ത്വയ്ബ ഭീകരരാണെന്ന് ലഫ്റ്റനന്റ് ജനറല്‍ സുഭ്രതാ സാഹ. തികച്ചും ആസുത്രിതമായാണ് ഭീകരാക്രമണം നടന്നതെന്നും ഭീകരര്‍ക്ക് വ്യക്തമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഭീകരരില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ പാക്കിസ്ഥാന്റെ ബ്രാന്‍ഡിംഗ് ഉണ്ട്. സാധാരണ ഗതിയിലുള്ള നുഴഞ്ഞുകയറ്റ ശ്രമമല്ല നടന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് കാശ്മീരില്‍ നാലിടങ്ങളില്‍ ശക്തമായ ഭീകരാക്രമണമുണ്ടായത്. ആക്രമണതങ്ങളില്‍ 13 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.