ജനസമ്പര്‍ക്ക പരിപാടി: സഹായം ലഭിക്കാത്തത് അന്വേഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍

Posted on: December 7, 2014 11:48 am | Last updated: December 8, 2014 at 10:21 am

tn prathapanതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് സഹായം ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. ധനസഹായം ലഭിക്കാത്തത് അന്വേഷിക്കേണ്ടതാണ്. അപേക്ഷകര്‍ക്ക് സഹായം അനുവദിച്ചതില്‍ വീഴ്ചവരുത്തിയത് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയ 5000ഓളം പേര്‍ക്ക് സഹായം ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

ALSO READ  ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: ടി എൻ പ്രതാപൻ എം പി