ആള്‍ദൈവ ആശ്രമങ്ങള്‍ ഭീകര കേന്ദ്രങ്ങള്‍: ബി ജെ പി

Posted on: December 7, 2014 1:03 pm | Last updated: December 7, 2014 at 1:08 pm

rampalന്യൂഡല്‍ഹി: രാംപാലിനെപ്പോലുള്ള ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ ആത്മീയ ഭീകരതയുടെ കേന്ദ്രങ്ങളാണെന്ന് ബി ജെ പി മുഖപത്രം. ബി ജെ പി വൈസ് പ്രസിഡന്റും രാജ്യസഭാ എം പിയുമായ പ്രഭാത് ജായുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങുന്ന കമല്‍ സന്ദേശിന്റെ എഡിറ്റോറിയലിലാണ് ആശ്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നത്.

വിശ്വാസത്തിന്റെ പേരിലുള്ള ഭീകരതയെ വളര്‍ത്തുന്ന രാംപാലിന്റെ ആശ്രമങ്ങള്‍ പോലുള്ള കേന്ദ്രങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു. രാംപാലിനെപ്പോലുള്ളവര്‍ ഒരു സുപ്രഭാതത്തില്‍ ജനിച്ചവരല്ല. അവര്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് കാലക്രമത്തില്‍ വളര്‍ന്നുവന്നവരാണ്. ഇത്തരം ആശ്രമങ്ങളെ തുടക്കത്തിലെ നിരോധിക്കണമെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.

ആള്‍ദൈവങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നുണ്ടെങ്കിലും എഡിറ്റോറിയലില്‍ ഉടനീളം രാംപാലിന്റെ പേര് മാത്രമാണ് പരാമര്‍ശിക്കുന്നത്. കഴിഞ്ഞ മാസമാണ് ഹരിയാനയില്‍ ആള്‍ദൈവം ചഞ്ഞ് ആശ്രമം നടത്തിയിരുന്ന രാംപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച നീണ്ട ശ്രമങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ഒടുവിലായിരുന്നു അറസ്റ്റ്.