മര്‍കസ് സമ്മേളനം: ആതിഥേയ യൂനിറ്റില്‍ വിപുലമായ ഒരുക്കങ്ങള്‍

Posted on: December 7, 2014 10:10 am | Last updated: December 7, 2014 at 10:10 am

കുന്ദമംഗലം: മര്‍കസ് മഹാസമ്മേളനത്തിന് 12 നാളുകള്‍ ബാക്കിനില്‍ക്കെ ആതിഥേയ യൂനിറ്റായ കുന്ദമംഗലത്ത് ഒരുക്കങ്ങള്‍ തകൃതിയായി. വിശ്വാസികള്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുന്ന sys logoമഹാ സംഗമത്തിന്റെ പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും പ്രദേശത്താകെ നിറഞ്ഞുകഴിഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ഇസ്‌ലാമിക പ്രഭാഷണത്തിലേക്കും മറ്റും കൂടുതല്‍ പേരെ എത്തിക്കുന്നതിന് വേണ്ടി ഗൃഹ സന്ദര്‍ശനവും നോട്ടീസ് വിതരണവും നടന്നുവരികയാണ്.
സംഘടനക്ക് കഴിഞ്ഞ കാലങ്ങളില്‍ നേതൃത്വം വഹിച്ചവരുടെ സ്മരണാര്‍ഥമുള്ള നിരവധി കവാടങ്ങള്‍ തയ്യാറായി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്നവരുടെ വാഹനങ്ങള്‍ ഗതാഗത തടസ്സമില്ലാതെ പാര്‍ക്ക് ചെയ്യുന്നതിനും ദേശീയപാതയില്‍ തിരക്കൊഴിവാക്കാനും ഇത്തവണ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും തീരുമാനിച്ചു. മദ്‌റസ കേന്ദ്രീകരിച്ചും മഹല്ലിലെ വീടുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വിഭവ സമാഹരണം നടത്താനും തീരുമാനിച്ചു.
സുന്നി മദ്‌റസയില്‍ നടന്ന കണ്‍െവന്‍ഷന്‍ സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എം പി അലി ഹാജി അധ്യക്ഷത വഹിച്ചു. കെ അബ്ദുല്‍ മജീദ്, കെ സി മുനീര്‍, എം കെ ഹൈദര്‍ അലി, സി സലിം, ആലി കൊടക്കല്ലില്‍, എം പി ഖാലിദ് ഹാജി, കെ ജബ്ബാര്‍, കെ അബ്ദുല്‍ ഖാദര്‍, കെ മുനീര്‍, കെ ശഫീഖ് പ്രസംഗിച്ചു.