Kerala
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി
		
      																					
              
              
            തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തെ 25 ലക്ഷത്തോളം വരുന്ന തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ വികാരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ല. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രത്യേക ആനുകൂല്യങ്ങള്‍ ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ തയ്യാറായാല്‍ ശമ്പള സ്‌കെയിലില്‍ കേന്ദ്ര തുല്യത നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയില്‍ കേരള എന്‍ ജി ഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



