Connect with us

Kozhikode

എളംബിലാശ്ശേരി മുഹമ്മദ് ഹാജി ഇനി ഓര്‍മ

Published

|

Last Updated

കുന്ദമംഗലം: സുന്നി പ്രസ്ഥാനിക രംഗത്ത് കുന്ദമംഗലത്തെ സജീവ സാന്നിധ്യമായിരുന്ന എളംബിലാശ്ശേരി മുഹമ്മദ് ഹാജി ഇനി ഓര്‍മ. ഏറെ നാളായി അസുഖ ബാധിതനായി വീട്ടില്‍ കഴിയുകയായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.
നിരവധി വര്‍ഷക്കാലം തുടര്‍ച്ചയായി മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലയിലും എസ് വൈ എസിന്റെ സംസ്ഥാനത്തെ ആദ്യ യൂനിറ്റായി കുന്ദമംഗലം രൂപവത്കരിച്ചതു മുതല്‍ യൂനിറ്റിലെയും പഞ്ചായത്ത് മേഖലാ കമ്മിറ്റികളിലും ഭാരവാഹിയായി സംഘടനാ രംഗത്ത് മുഴു സമയ പ്രവര്‍ത്തകനായിരുന്നു. സിറാജ് ദിനപത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി രൂപവ്തകരിച്ച പല കമ്മിറ്റിയുടെയും നേതൃസ്ഥാനം വഹിച്ചു. മര്‍കസില്‍ നടക്കുന്ന ദിക്ര്‍ ഹല്‍ഖയിലും ഖുര്‍ആന്‍ പാരായണത്തിലും സ്ഥിര അംഗമായിരുന്നു. മര്‍കസിന് സമീപമുള്ള വീടിന് അടുത്തായി രണ്ട് സെന്റ് സ്ഥലം നല്‍കി അവിടെ പള്ളി നിര്‍മിക്കുകയും കമ്മിറ്റിയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനിടയിലാണ് ദേഹവിയോഗം.
കാന്തപുരം എ പി അബൂബക്കര്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. മര്‍കസ് ജനറല്‍ മാനജേര്‍ സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, അബ്ദുല്‍ ലത്വീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, പി ഹസന്‍ മാസ്റ്റര്‍, ബ്ലോക്ക് അംഗം കെ പി കോയ, മുന്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ധനീഷ് ലാല്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ടി പി ബാലകൃഷ്ണന്‍ നായര്‍, വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാ സെക്രട്ടറി പി കെ ബാപ്പു ഹാജി, യൂത്ത് വിംഗ് സംസ്ഥാന ട്രഷറര്‍ എം ബാബു മോന്‍ വീട് സന്ദര്‍ശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

Latest