മുംബൈയില്‍ രക്തചന്ദനം കയറ്റിയ കപ്പല്‍ പിടിച്ചെടുത്തു

Posted on: December 5, 2014 9:26 pm | Last updated: December 5, 2014 at 9:26 pm

ganaga-sagar

മുംബൈ: ഒമ്പത് കോടി രൂപ വില വരുന്ന 23 ടണ്‍ രക്തചന്ദനം കയറ്റിയ കപ്പല്‍ തീരദേശസേന പിടിച്ചെടുത്തു. മുംബൈയില്‍ നിന്ന് ദുബൈയില്‍ എത്തിക്കാനായി കൊണ്ടുപോയ എം വി ഗംഗാ സാഗര്‍ എന്ന കപ്പല്‍ 72 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഈ കപ്പലിനോട് ഒപ്പമുണ്ടായിരുന്ന അല്‍ മര്‍വാന്‍ എന്ന കപ്പലും പിടിച്ചെടുത്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 20പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ALSO READ  കാറിന്റെ ടയറില്‍ ചുറ്റിപ്പിണഞ്ഞ് പത്തടി നീളമുള്ള പെരുമ്പാമ്പ്; മുംബൈ നഗരമധ്യത്തില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച