വാഹനാപകടം: നടന്‍ ജഗതിക്ക് 5.9 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Posted on: December 5, 2014 5:20 pm | Last updated: December 6, 2014 at 12:03 am

jagathiതിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. തിരുവനന്തപുരത്ത് നടന്ന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അദാലത്തിലാണ് തീരുമാനം. 10.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജഗതിയുടെ ഭാര്യ തിരുവനന്തപുരം വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിലെ സമീപിച്ചിരുന്നത്. ഡ്രൈവറേയും ഇന്‍ഷ്വറന്‍സ് കമ്പനിയേയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി.

2012 മാര്‍ച്ച് പത്തിന് പുലര്‍ച്ചെ 4.30ന് കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് പാണമ്പ്ര വളവിലാണ് ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ അപടത്തില്‍ പെട്ടത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുകയായിരുന്നു അദ്ദേഹം. കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ജഗതിക്കും െ്രെഡവര്‍ സുനില്‍കുമാറും ഗുരുതരമായി പരുക്കേറ്റു.