Connect with us

Wayanad

മദ്രസാധ്യാപകര്‍ക്ക് വിവാഹ ധനസഹായം

Published

|

Last Updated

കല്‍പ്പറ്റ: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ മദ്രസാധ്യാപക ക്ഷേമനിധിയില്‍ രണ്ട് വര്‍ഷം അംഗത്വ കാലാവധി പൂര്‍ത്തിയാക്കി അംഗത്വം നിലനിര്‍ത്തുന്ന മദ്രസാധ്യാപകരുടെ വിവാഹത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും 10,000 രൂപ വിവാഹ ധനസഹായം നല്‍കും. പരമാവധി രണ്ട് പെണ്‍കുട്ടികളുടെ വിവാഹത്തിനാണ് ധനസഹായം നല്‍കുക.
വിവാഹ തീയതിക്ക് ഒരു മാസം മുമ്പ് മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം അപേക്ഷ നല്‍കണം. അപേക്ഷ നല്‍കുന്നതിന്റെ തൊട്ട് മുമ്പുള്ള മാസം വരെ അംശാദായം നല്‍കിയിരിക്കണം.
അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാര്‍ഡ്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, വിവാഹക്ഷണപത്രം/വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, വിവാഹിതയുടെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷിക്കണം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം മാനേജര്‍, മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്. 673004 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാഫോം ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കലക്ടറേറ്റുകളിലെ ന്യൂനപക്ഷക്ഷേമ സെല്‍, മുസ്‌ലിം യുവജനത്ക്കുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളിലും minortiy welfae.kerala.gov.in -ലും ലഭിക്കും. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളില്‍ “മദ്രസാധ്യാപക ക്ഷേമനിധി വിവാഹ ധനസഹായത്തിനുള്ള അപേക്ഷ” എന്ന് എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495-2720577.

---- facebook comment plugin here -----

Latest