പാര്‍ലമെന്റില്‍ പ്രതിപക്ഷാംഗങ്ങളുടെ വായ്മൂടിക്കെട്ടി പ്രതിഷേധം

Posted on: December 5, 2014 11:18 am | Last updated: December 6, 2014 at 12:03 am

Rahul_Gandhi_black_band_650ന്യൂഡല്‍ഹി: വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ വായ മൂടി കെട്ടി പ്രതിഷേധം നടത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധം നടത്തിയത്. മന്ത്രി പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുന്ന പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം.
മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. മന്ത്രി മാപ്പ് പറഞ്ഞെങ്കിലും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.കേന്ദ്രമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.