Connect with us

Kozhikode

മര്‍കസ് സമ്മേളനം: വിഭവസമാഹരണ പരിപാടികള്‍ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളിലായി നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ സുന്നി സംഘടനകളുമായി സഹകരിച്ചു നടത്തുന്ന വിഭവസമാഹരണ പരിപാടികള്‍ ആരംഭിച്ചു.വിവിധ ജില്ലകളില്‍ നിന്നുള്ള വിഭവങ്ങള്‍ ഡിസംബര്‍ 17ന് മുമ്പായി മര്‍കസിലെത്തിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

5000ത്തോളം ചാക്ക് അരിക്ക് പുറമെ റബ്ബര്‍, നാളികേരം, വാഴക്കുലകള്‍ തുടങ്ങിയ വിഭവങ്ങള്‍ 17ന് രാമനാട്ടുകര ജംഗ്ഷനില്‍ ഒരുമിച്ച് കൂട്ടി, വൈകുന്നേരത്തിന് മുമ്പായി മര്‍കസില്‍ എത്തിക്കാന്‍ മലപ്പുറം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം തീരുമാനിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ.പി.എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞീതു മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. അലി ഫൈസി, ഫൈസല്‍ അഹ്‌സനി, മുഹമ്മദലി മുസ്ലിയാര്‍, റസാഖ് മുസ്ലിയാര്‍, സുലൈമാന്‍ സഖാഫി സംബന്ധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണ സമ്മേളനങ്ങളും സഖാഫി സംഗമങ്ങളും നടന്നു വരുന്നു.
കോഴിക്കോട് ജില്ലയിലെ മദ്രസകളില്‍ ഡിസം. 7ന് മര്‍കസ് ഡേ പരിപാടി നടത്താനും മര്‍കസിനെയും പ്രസ്ഥാനത്തെയും പരിചയപ്പെടുത്തുന്ന കൊളാഷ്, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടത്തുവാനും ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം തീരുമാനിച്ചു. ഒരു മദ്രസയില്‍ നിന്ന്് 4 ചാക്കില്‍ കുറയാത്ത അരിയും മറ്റു നാണ്യവിളകളും സമാഹരിക്കുന്നതാണ്. ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ എസ്.വൈ.എസ്, എസ്.എം.എ, എസ്.എസ്.എഫ് കമ്മിറ്റികളും വിഭവസമാഹരണയജ്ഞത്തില്‍ പങ്കുചേരും. കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗത്തില്‍ യൂസുഫ് സഖാഫി അധ്യക്ഷം വഹിച്ചു. നാസര്‍ സഖാഫി സ്വാഗതം പറഞ്ഞു. കോയഫൈസി ഉദ്ഘാടനം ചെയ്തു. യൂസുഫ് അലി സഅദി, മുഹ്‌യുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി പ്രസംഗിച്ചു. 15ന് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന വിഭവസമാഹരണ സംഘങ്ങള്‍ മുക്കം റോഡില്‍ വരിട്ട്യാക്കല്‍ ഒത്തുകൂടി മര്‍കസിലേക്ക് എത്തിച്ചേരും.

Latest