റിതം വാച്ച് ടൈം സെന്ററുമായി വിതരണത്തിന് ധാരണയായി

Posted on: December 4, 2014 6:00 pm | Last updated: December 4, 2014 at 6:44 pm

ദുബൈ: മുന്‍നിര വാച്ച് നിര്‍മാണ കമ്പനിയായ റിതം, ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ടൈം സെന്ററുമായി വിതരണത്തിന് കരാര്‍ ഒപ്പുവെച്ചു. 65 വര്‍ഷമായി ജാപാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്ലോക്ക് നിര്‍മാണ കമ്പനിയാണ് റിതമെന്ന് ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രസിഡന്റ് ടക്കനോറി കുഡോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോക പ്രസിദ്ധമായ ടൈംപീസ് ബ്രാന്റിന്റെ ഉടമകളാണ് റിതം. 2003 മുതല്‍ 2012 വരെ റിതം ജാപാന്‍ ബ്രാന്‍ഡ് സ്ട്രാറ്റജിയാണ് കമ്പനി ഉല്‍പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ആവിഷ്‌ക്കരിച്ചത്. 2013ല്‍ പുതിയ റിതം ഗ്ലോബല്‍ ടൈംപീസ് സ്ട്രാറ്റജിക്ക് കമ്പനി രൂപം നല്‍കി. റിതം ബ്രാന്‍ഡിന്റെ വ്യാപനത്തിനും വിറ്റുവരവ് വര്‍ധിപ്പിക്കുന്നതിലും ഇവ വലിയ പങ്കാണ് വഹിച്ചത്. അടുത്തകാലത്താണ് കമ്പനി വാച്ചുകളുടെ നിര്‍മാണത്തിന് തുടക്കമിട്ടത്. ഇത് ഗംഭീര വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ ഒന്നായി മാറാന്‍ റിതം ബ്രാന്‍ഡിനായി. ഓരോ വര്‍ഷവും 20 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിക്കൊണ്ടിരിക്കുന്നതെന്നും കുഡോ പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ലോക്കുകള്‍ ഉല്‍പാദിപ്പിക്കുന്ന കമ്പനിയാണ് റിതമെന്ന് ടൈംസ് സെന്റര്‍ എം ഡി ഫ്രെഡറിക് റെബെല്ലോ, പയനിയര്‍ വാച്ച് കമ്പനി പ്രതിനിധി പാന്‍, അല്‍ അബ്ബാസ് ഗ്രൂപ്പ് ഡയറക്ടര്‍ ഹാദി അല്‍ അബ്ബാസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ബിസിനസ് ഡെവലപ്‌മെന്റ് കോസ്‌മോസ്(ഐ ടി എല്‍ ഗ്രൂപ്പ്) മാനേജര്‍ അര്‍ജാന്‍ ജതാനി പങ്കെടുത്തു.