ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ സ്‌കൂള്‍ ബസിലിടിച്ച് അഞ്ച് മരണം

Posted on: December 4, 2014 12:37 pm | Last updated: December 5, 2014 at 12:03 am

accidenമാവു: ട്രെയിന്‍ സ്‌കൂള്‍ ബസിലിടിച്ച് അഞ്ചു കുട്ടികള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്. ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലാണ് സംഭവം.
വാരാണസിയിലേക്ക് പോകുകയായിരുന്ന തംസ എക്‌സ്പ്രസാണ് സ്‌കൂള്‍ ബസിലിടച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ട്രെയിന്‍ വരുന്നതറിയാതെ റെയില്‍വേ ക്രോസിലൂടെ ബസ് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.