ഹ്യൂണ്ടായ് എലൈറ്റ് ഐ20: നാല് മാസത്തിനുള്ളില്‍ 56000 ബുക്കിംഗ്

Posted on: December 3, 2014 6:03 pm | Last updated: December 3, 2014 at 6:03 pm

elite i20ഹ്യൂണ്ടായ് എലൈറ്റ് ഐ20 കാറിന് നാല് മാസത്തിനുള്ളില്‍ ലഭിച്ചത് 56000 ബുക്കിംഗ്. ഈ വര്‍ഷം ആഗസ്റ്റ് 11നാണ് ഹ്യൂണ്ടായ് എലൈറ്റ് ഐ20 പുറത്തിറക്കിയത്. നവംബറില്‍ കാറിന്റെ ഡിമാന്റ് ഇരട്ടിച്ചതായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു. ഇതുവരെ 10,500 യൂണിറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. പെട്ടന്ന് ഡെലിവെറി ചെയ്യുന്നതിനായി ഉല്‍പാദനം വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.