ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒമ്പത് കാറുകള്‍ക്ക് കേടു പറ്റി

Posted on: December 3, 2014 5:00 pm | Last updated: December 3, 2014 at 5:19 pm

അജ്മാന്‍: നഗരത്തിലെ പ്രധാന കെട്ടിടങ്ങളില്‍ ഒന്നായ ഹൊറിസോണ്‍ ടവറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ ഒമ്പത് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ നാസര്‍ അല്‍ സാരി വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന കനത്ത ശബ്ദം കേട്ടതോടെ കെട്ടിടത്തിലെ താമസക്കാരും വിവിധ സ്ഥാപങ്ങളിലെ ജോലിക്കാരുമെല്ലാം ഓടി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരുക്കേറ്റില്ല.