നിയമസഭാ സന്ദര്‍ശക ഗ്യാലറിയില്‍ പ്രതിഷേധം

Posted on: December 3, 2014 9:29 am | Last updated: December 3, 2014 at 5:35 pm

niyamasabha_3_3തിരുവനന്തപുരം: നിയമസഭാ സന്ദര്‍ശക ഗ്യാലറിയില്‍ കെഎസ്ആര്‍ടിസി മുന്‍ജീവനക്കാരുടെ പ്രതിഷേധം. പെന്‍ഷന്‍ മുടങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധിച്ചത്. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ മാധ്യമങ്ങളോട് നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഗത്യന്തരമില്ലാതെയാണ് പെന്‍ഷന്‍കാര്‍ പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.