മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിനുള്ള സാധ്യതാ പഠനത്തിന് അനുമതി

Posted on: December 3, 2014 8:57 am | Last updated: December 3, 2014 at 5:35 pm

Mullaperiyar_dam_859317fന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനുള്ള സാധ്യതാ പഠനം നടത്താന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. പദ്ധതി പ്രദേശത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പഠനം നടത്താനാണ് നിര്‍ദേശം. കൂടുതല്‍ വനപ്രദേശം നഷ്ടമാകില്ലെന്ന് കേരളം അറിയിച്ചിരുന്നു.
തമിഴ്‌നാടിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പുതിയ അണക്കെട്ട് നടപടികള്‍ തുടരാന്‍ കേരളത്തിന് സാധിച്ചിരുന്നില്ല. തമിഴ്‌നാട്ടിന് ലഭിക്കുന്ന ജലത്തിന്റെ ലഭ്യത കുറയുമെന്നാണ് തമിഴ്‌നാടിന്റെ വാദം.