Connect with us

Kozhikode

പത്ത് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ കുരുന്നുകള്‍ ശ്രദ്ധേയരാകുന്നു

Published

|

Last Updated

കോഴിക്കോട്: കുറഞ്ഞകാലം കൊണ്ട് വിശുദ്ധഖുര്‍ആന്‍ പരിപൂര്‍ണമായി മന:പാഠമാക്കിയ കുരുന്നുകള്‍ ശ്രദ്ധേയരാകുന്നു. മര്‍കസ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലെ നിസാമുദ്ദീന്‍, മുഹമ്മദ് ഫള്‌ലുല്ല എന്നീ വിദ്യാര്‍ഥികളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പത്ത് മാസത്തിനുള്ളിലാണ് ഇരുവരും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തില്‍ പൊയിലന്‍വീട്ടില്‍ അശ്‌റഫ്-റംല ദമ്പതികളുടെ മകനാണ് നിസാമുദ്ദീന്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ നിസാമുദ്ദീനെ ഹാഫിസ് അബ്ദുന്നാസര്‍ സഖാഫി പന്നൂരാണ് ഖുര്‍ആന്‍ പഠിപ്പിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഫള്‌ലുല്ലകോഴിക്കോട് ജില്ലയിലെ വാവൂര്‍ ഉറണിയമാക്കല്‍ വീട്ടില്‍ സുലൈമാന്‍ മുസ്‌ലിയാര്‍-റംല ദമ്പതികളുടെ മകനാണ്. ഖാരിഅ് മുഹമ്മദ് ഹനീഫ് സഖാഫിയാണ് ഉസ്താദ്. സ്‌കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ മന:പാഠമാക്കിയ ഈ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരീക്ഷകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. മര്‍കസ് സമ്മേളനത്തില്‍ ഈ പ്രതിഭകളെ അനുമോദിക്കുമെന്ന് മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.