ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭ നേതാക്കള്‍ കീഴടങ്ങുന്നു

Posted on: December 3, 2014 12:36 am | Last updated: December 3, 2014 at 12:37 am

honkongഹോങ്കോംഗ് : ഹോംങ്കോംഗിലെ ജനാധിപത്യ പോരാട്ട പ്രസ്ഥാനത്തിന്റെ സ്ഥാപകരായ മൂന്ന് പേര്‍ തങ്ങള്‍ പോലീസില്‍ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ചു. അതേ സമയം ജനാധിപത്യ അനുകൂലികളായ കുറച്ച് പ്രതിഷേധക്കാര്‍ നിരാഹാര സമരത്തിലൂടെ പ്രതിഷേധത്തിന്റെ പുതിയ സമരരൂപമാരംഭിച്ചിട്ടുണ്ട്. കീഴടങ്ങല്‍ പ്രഖ്യാപിച്ച നേതാക്കള്‍ പ്രതിഷേധക്കാരോട് പിന്‍വാങ്ങാനും ആവശ്യപ്പെട്ടു. തങ്ങള്‍ കീഴടങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും അതിനാല്‍ വിദ്യാര്‍ഥികള്‍ സമരത്തില്‍നിന്നും പിന്‍വാങ്ങി സമൂഹത്തില്‍ ആഴ്ന്നിറങ്ങി പ്രവര്‍ത്തിച്ചുകൊണ്ട് മുന്നേറ്റത്തിന്റെ രൂപമാറ്റം സാധ്യമാക്കണമെന്നും നേതാക്കളിലൊരാളായ ബെന്നി ടായി പത്ര സമ്മേളനത്തില്‍ പറഞ്ഞു. നിയമത്തോടുള്ള പ്രതിബദ്ധതയാലും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ പിന്തുടര്‍ന്നും തങ്ങള്‍ മൂവരും ബുധനാഴ്ച പോലീസില്‍ കീഴടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.